മദ്റസ പൊതുപരീക്ഷ; റാങ്ക് ജേതാക്കളെ ആദരിച്ചു

ദോഹ: വിസ്ഡം എഡ്യൂക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ജി.സി.സി തലത്തില്‍ അഞ്ചു എട്ടു ക്ളാസ്സുകള്‍ക്കായി നടത്തിയ പൊതുപരീക്ഷയില്‍ റാങ്ക് ജേതാക്കളായ അല്‍മനാര്‍ മദ്റസ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
എട്ടാം ക്ലാസ്സില്‍ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് ഇഹാന്‍, രണ്ടാം റാങ്ക് നേടിയ ഇജാസ് അബ്ദുല്ല, അഞ്ചാം ക്ലാസ്സില്‍ ഒന്നാം റാങ്ക് നേടിയ ഇഹാന്‍ അബ്ദുല്‍ വഹാബ്, രണ്ടാം റാങ്ക് നേടിയ അബ്ദുല്ല കെ ടി എന്നിവര്‍ക്കുള്ള ഉപഹാരം മദ്‌റസ പ്രിന്‍സിപ്പാള്‍ മുജീബ് റഹ്‌മാന്‍ മിശ്കാത്തി, ക്യു കെ ഐ സി പ്രസിഡണ്ട് കെ ടി ഫൈസല്‍ സലഫി എന്നിവര്‍ സമര്‍പ്പിച്ചു.
മികച്ച വിജയം നേടാന്‍ സഹായിച്ച മദ്റസ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ രക്ഷിതാക്കളെയും മദ്‌റസ മാനേജ്മന്റ് അഭിനന്ദിച്ചു.പുതിയ അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് 60004486/55559756 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
