Breaking News
അറബ് ഇസ് ലാമിക ഉച്ചകോടി ഇന്ന്, ദോഹയില്‍ ഗതാഗത നിയന്ത്രണം

ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ നടക്കുന്ന അടിയന്തിര അറബ് ഇസ് ലാമിക ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചില ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റാസ് അബൂ അബൂദ് റോഡ് : ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ട്രീറ്റ് എക്സിറ്റ് മുതല്‍ അല്‍ ശര്‍ഖ് ഇന്റര്‍സെക് ഷന് വരെ
സി റിംഗ് റോഡ് : എയര്‍പോര്‍ട്ട് പാര്‍ക്ക് സ്ട്രീറ്റ് എക്സിറ്റില്‍ നിന്ന് അല്‍ ശര്‍ഖ് ഇന്റര്‍സെക് ഷന് വരെ
കോര്‍ണിഷ് റോഡ് : അല്‍ ശര്‍ഖ് ഇന്റര്‍സെക് ഷന് മുതല്‍ ദഫ് ന ഇന്റര്‍സെക് ഷന് വരെ യുമാണ് ഗതാഗതം നിയന്ത്രിക്കുക.
രാവിലെ 8.30 മുതല്‍ വൈകുന്നേരം 7.30 വരെയായിരിക്കും നിയന്ത്രണം


