Breaking News
എട്ടാമത് യുഎന്‍ ആഗോള റോഡ് സുരക്ഷാ വാരത്തില്‍ സജീവമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്

ദോഹ. എട്ടാമത് യുഎന്‍ ആഗോള റോഡ് സുരക്ഷാ വാരത്തില്‍ സജീവമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ദേശീയ ഗതാഗത സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ചാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി പങ്കെടുത്തത്. ഡയറക്ടറേറ്റിന്റെ ആസ്ഥാനത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദര്‍ശനം, പ്രധാന റോഡ് സുരക്ഷാ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി നിരവധി സ്‌കൂളുകളില്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയായിരുന്നു വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍