നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സ്; നാം അറിയേണ്ടത്

അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന നല്ലൊരു സ്കീം ആയാണ് നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സ് പോളിസി വിലയിരുത്തുന്നത്.
പ്രധാന സവിശേഷതകള്‍:
1 – ഗ്രൂപ്പ് ആരോഗ്യ- അപകട പോളിസിയാണ്.
2- കവറേജ്: മെഡി ക്ലെയിം അഞ്ച് ലക്ഷം രൂപ വരെ. അപകട മരണത്തിന് പത്ത് ലക്ഷം രൂപയും ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്ന് അമ്പതിനായിരം രൂപ വരെയും.
3- നോര്‍ക്കാ ഐ ഡി കാര്‍ഡുള്ള, 18 വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെ പ്രായമുള്ള പ്രവാസി, അവരുടെ ജീവിത പങ്കാളി, 25 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികള്‍ എന്നിവര്‍ക്ക് അംഗങ്ങളാവാം.
മൂന്നാമത്തെ കുട്ടിയെ ചേര്‍ക്കാന്‍ 4,130/ രൂപ അധികം നല്കി അംഗമാക്കാം.
4- പോളിസിയില്‍ ഭാഗമായ ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ( നോര്‍ക്കാ ഐഡി വാലിഡ് ഉള്ള കാലത്തോളം) പോളിസി പുതുക്കാനും അവസരം.
5 നിലവിലുള്ള അസുഖങ്ങളും കവര്‍ ചെയ്യും.
6- ആദ്യ ദിവസം മുതല്‍ കവറേജ് (കാത്തിരിപ്പു കാലാവധി ഇല്ല)
7- 2025 നവംബര്‍ ഒന്ന് മുതല്‍ പോളിസി പ്രാബല്യത്തില്‍ വരും.
ആനുകൂല്യങ്ങള്‍:
1 – ക്യാഷ് ലെസ്സ് ചികില്‍സ.
2- പ്രീ ഹോസ്പിറ്റലൈസേഷന് 30 ദിവസത്തെയും ആശുപത്രിയില്‍ ആയ ശേഷം 60 ദിവസത്തെയും ചെലവുകള്‍ക്ക് കവര്‍ ലഭ്യമാണ്.
3- ഡെ കെയര്‍ ചികില്‍സകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
4- റൂം വാടക : ഇന്‍ഷുറന്‍സ് തുകയുടെ 1%
5- ഐ സി യു ചാര്‍ജുകള്‍ക്ക് 2%
6- ചികിത്സ പ്രൊസീജറുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
7- കേരളത്തില്‍ 500 ഓളം ആശുപത്രികളിലും ഇന്ത്യയില്‍ മൊത്തം 16000 ത്തോളം ആശുപത്രികളിലും ചികിത്സ ലഭ്യമാണ്.
8- ജി സി സി രാജ്യങ്ങളിലെ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പ്രീമിയം
മ .വ്യക്തിഗതം, 8,101 / രൂപ
യ. വ്യക്തിഗതം, പങ്കാളി, രണ്ട് ആശ്രിത മക്കള്‍ 13,411/ രൂപ.
ര. അധികം വരുന്ന കുട്ടി. 4,130/ രൂപ.
എന്റോള്‍ ചെയ്യേണ്ട കാലാവധി.
2025 സെപ്റ്റംബര്‍ 22 മുതല്‍ 2025 ഒക്ടോബര്‍ 21 വരെ.
എങ്ങിനെ എന്റോള്‍ ചെയ്യാം.
സെപ്റ്റംബര്‍ 22 മുതല്‍ Norka Care App ആപ്പിള്‍ / പ്ലേ സ്റ്റോറില്‍ നിന്നോ നോര്‍ക്കാ സൈറ്റില്‍ നല്കുന്ന ലിങ്ക് വഴിയോ ഡൗണ്‍ ലോഡ് ചെയ്ത് നോര്‍ക്കാ ഐ ഡി വെച്ച് പ്രവാസി എന്റോള്‍ ചെയ്യുകയും പിന്നീട് കുടുംബാംഗങ്ങളെയും ചേര്‍ത്ത് പ്രീമിയം അടച്ച് ഇ – കാര്‍ഡ് നേടാം.
പ്രത്യേക ശ്രദ്ധക്ക്.
ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുറിപ്പ് തയ്യാറാക്കിയത്. ഏതൊരു ഇന്‍ഷുറന്‍സ് ആണെങ്കിലും അതിലെ പോളിസി വ്യവസ്ഥകള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇത് പിന്നീടുണ്ടാകുന്ന ആശയ കുഴപ്പങ്ങള്‍ ഇല്ലാതിരിക്കാനും കൃത്യമായ ആനുകൂല്യങ്ങള്‍ നേടാനും സഹായകരമാവും.
പോളിസി ഡോക്യുമെന്റ് പൂര്‍ണ്ണമായും ലഭ്യമായിട്ടില്ലെന്നു കൂടെ ഓര്‍മപ്പെടുത്തുന്നു.