വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം

ദോഹ. ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം ബര്‍വ മദീനതനയിലെ എലൈറ്റ് ക്ലബ് ഹൗസില്‍ നടന്നു.
റേഡിയോ സുനോ ആര്‍ജെ അഷ്ടമിയുടെ മനോഹര അവതരണത്തോടെ ആരംഭിച്ച ചടങ്ങില്‍,ക്ലാസ്സിക് ഖത്തര്‍ ബാന്‍ഡിന്റെ അനുഗ്രഹിത ഗായിക ബിന്ദു ചന്ദ്രനും സംഘവും ചേര്‍ന്ന് കാതിന് ഇമ്പമാര്‍ന്ന ഗാനങ്ങള്‍ പാടി കലാ പ്രേമികളെ ഹരം കൊള്ളിച്ചു. ക്ലാസ്സിക് ഖത്തറിന്റെ അനുഗ്രഹീത നര്‍ത്തകികളായ ഐശ്വര്യയും ലക്ഷ്മി യും ചേര്‍ന്ന് അവസ്മരണീയ നൃത്യങ്ങള്‍ കാഴ്ച്ച വെച്ചു. കൈതോല നാടന്‍ പാട്ട് സംഘം നാടന്‍ പാട്ടുകളാല്‍ ആടി തിമിര്‍ത്തു. ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ലേഡീസ് വിംഗിന്റെ തിരുവാതിരകളി കണ്ണിന് കുളിര്‍മ്മയേകി, നര്‍ത്തക് ടീമിന്റെ സിനിമാറ്റിക് ഡാന്‍സ് ചടുലമായ നൃത്ത ചുവടുകള്‍ കൊണ്ട് കാണികളെ വേറൊരു തലത്തിലേക്ക് കൊണ്ടു പോയി
പകിട്ടാര്‍ന്ന പൂക്കളിന്‍ ചിരിയും,പാറിപറക്കുന്ന ചിത്രശലഭങ്ങളുടെ നിറപ്പകിട്ടും,ഒരുമയുടെ സന്തോഷം നിറഞ്ഞ സാംസ്‌കാരിക നിമിഷങ്ങളും ആഘോഷത്തെ അവിസ്മരണീയമാക്കി

