Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സാമൂഹ്യ സേവനം വിശ്വാസികളുടെ ബാധ്യത : നിസാര്‍ സഖാഫി

ദോഹ. സാമൂഹിക സേവനം വിശ്വാസികളുടെ ബാധ്യതയാണെന്നും വളര്‍ന്ന് വരുന്ന തലമുറ ഈ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും കഇഎ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി വയനാട് പറഞ്ഞു. ഐസിഎഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിയുടെ ഓപ്പറേഷന്‍ അഫയേഴ്സ് ഡയറക്ട്രേറ്റ് ‘ലെന്‍സ്’ എന്ന പേരില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ ജീവിയായ മനുഷ്യന്‍ തന്റെ ചുറ്റുപാടുകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും വേദന അനുഭവിക്കുന്നവര്‍ക്ക് താങ്ങാവുകയും വേണം. കഇഎ നടത്തുന്ന ബഹുമുഖ പദ്ധതികള്‍ ഈ ലക്ഷ്യത്തില്‍ ഊന്നിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ കാലത്ത് കേരളത്തിലെ അത്യാവശ്യമായ മൂന്ന് കേന്ദ്രങ്ങളില്‍ സൗജന്യ ഓക്‌സിജന്‍ പ്‌ളാന്റ് കഇഎ സ്ഥാപിച്ചു നല്‍കിയിരുന്നു. ഇക്കാലത്തു ഭക്ഷണത്തിനും താമസത്തിനും പ്രയാസമനുഭവിച്ച പ്രവാസികളായ നിരവധി ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കാനും നാട്ടിലേക്ക് പോകാന്‍ സൗജന്യ ടിക്കറ്റ് നല്‍കി നിരവധി ആളുകള്‍ക്ക് ആശ്വാസം പകരാനും കഇഎ നു സാധിച്ചിട്ടുണ്ട്. ഓട്ടിസം ബാധിച്ച ആയിരം കുട്ടികളെ ഏറ്റെടുക്കുന്ന പദ്ധതിയും ഐസിഎഫ് നടപ്പാക്കി വരുന്നു.

ഓണ്‍ലൈനില്‍ നടന്ന ശില്‍പശാലയില്‍ ഐസിഎഫ് ഖത്തര്‍ സംഘടനാ കാര്യ പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. നാഷണല്‍ പ്രസിഡന്റ് അഹ്‌മദ് സഖാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പി ആര്‍ & മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറി ഉമര്‍ കുണ്ടുതോട് നന്ദിയും പറഞ്ഞു

Related Articles

Back to top button