Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പി.എ. മുബാറക് അന്തരിച്ചു

സ്വന്തം ലേഖകന്‍

ദോഹ: ഖത്തറിലെ പ്രമുഖ പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പി. എ. മുബാറക് അന്തരിച്ചു. 65 വയസ്സായിരുന്നു. മൂന്ന് മാസമായി കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രി 10.45 നാണ് മരണപ്പെട്ടത്. ഭാര്യ നജിയാ ബീവി ഏപ്രില്‍ 30 ന് കോവിഡ് ബാധിച്ചു മരണപ്പെട്ടിരുന്നു.

ദീര്‍ഘ കാലം ചന്ദ്രിക പത്രത്തിന്റെ കറസ്‌പോണ്ടന്റ് ആയിരുന്ന അദ്ദേഹം 42 വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്. വാണിജ്യമന്ത്രാലയത്തിലും ജോലി ചെയ്തിരുന്നു. 1996 ല്‍ ക്ലിയര്‍ ഫാസ്റ്റ് ട്രേഡിങ്ങ് എന്ന പേരില്‍ സ്വന്തം കമ്പനി സ്ഥാപിച്ചു. ഖത്തര്‍ കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും ഖത്തറിലെ ആദ്യകാല പ്രവാസി സംഘടനയായ പ്രവാസിയുടെ സജീവ പ്രവര്‍ത്തകനും ആയിരുന്നു.

ഖബറടക്കം അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.

നാദിയ ഷമീന്‍, ഫാത്തിമ മുബാറക് എന്നിവരാണ് മക്കള്‍. മരുമക്കള്‍: മുഹമ്മദ് ഷമീന്‍ (ദുബായ് – എത്തിസലാത്), പര്‍വേസ് വള്ളിക്കാട് (ദോഹ – ഖത്തര്‍ ഫൗണ്ടേഷന്‍

മീഡിയപ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലില്‍ നിന്ന്

Related Articles

Back to top button