Breaking News
വാരാന്ത്യത്തില്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം

ദോഹ: കോര്‍ണിഷ് സ്ട്രീറ്റിന്റെ നാലാം ഘട്ട മുഖം മിനുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വാരാന്ത്യത്തില്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗാല്‍’ പ്രഖ്യാപിച്ചു.
ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ ഇന്റര്‍ചേഞ്ചിന്റെ അല്‍ മര്‍ഖിയ ഇന്റര്‍ചേഞ്ച് വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. അല്‍ മര്‍ഖിയ സ്ട്രീറ്റിലേക്കുള്ള വലത് തിരിവും മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റിലേക്കുള്ള ഇടത് തിരിവും ഗതാഗതത്തിനായി തുറന്നിരിക്കും.
ഒക്ടോബര്‍ 23 രാത്രി 10 മണി മുതല്‍ ഒക്ടോബര്‍ 26 ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെയായിരിക്കും ഗതാഗത നിയന്ത്രണം

