Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തര്‍ ‘ മൂന്നാം വാര്‍ഷികമാഘോഷിച്ചു

ദോഹ. ഖത്തറിലെ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം ഗ്രാമ പഞ്ചായത്തു , കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ ‘കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തര്‍ ‘ മൂന്നാം വാര്‍ഷിക ആഘോഷം ഹിലാലില്‍ വെച്ച് നടന്നു . .കൂട്ടായ്മയിലെ അറുപതോളം അംഗങ്ങള്‍ കുടുംബത്തോടൊപ്പം പങ്കെടുത്ത വാര്‍ഷിക സംഗമത്തില്‍ പ്രസിഡന്റ് ഹിജാസ് അദ്ധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി ഷാജഹാന്‍ സ്വാഗതും ഫിനാന്‍സ് സെക്രട്ടറി ഷെറിന്‍ നന്ദിയും പറഞ്ഞു .
ഡോക്ടര്‍ ഫസീഹ അഷ്‌കര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . സീനിയര്‍ അംഗങ്ങളായ മന്‍സൂര്‍ പി എം , പ്രകാശ് , ഷജീര്‍, മോഹനന്‍ , അജിമോന്‍ , യൂനസ് , യഹ്യ എന്നിവര്‍ സംസാരിച്ചു .
ഖത്തറിലെ പ്രശസ്ത ഗായകരായ മുഹ്സിന്‍ തളിക്കുളം, ഗാന രചയിതാവ് സുറുമ ലത്തീഫ് എന്നിവരെ ആദരിച്ചു ., ഗായകരായ മുരളി, സവാദ് , ഷാഫി കബീര്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു . വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കലാകാരന്മാര്‍ക്കും സ്‌നേഹ സമ്മാനങ്ങള്‍ വിതരണം ചെയ്തു .

Related Articles

Back to top button