ഖത്തറില്‍ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ ഓണോത്സവം

ദോഹ. ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ‘ഓണോത്സവം 2025’ എന്ന പേരില്‍ ഏഷ്യന്‍ ടൗണിലെ മെസ്‌കഫെ റസ്റ്റോറന്റില്‍ വെച്ച് വിപുലമായ കലാ പരിപാടികളോടെയായിരുന്നു ഓണാഘോഷം. കുട്ടികളുടെയും മുതിര്‍ന്നവരുടെയും സജ്ജീവ പങ്കാളിത്തത്തോടെ ഓണസദ്യയും, പാട്ട്, നൃത്തം, ഓണക്കളികള്‍ എന്നിവയുമായി നിറഞ്ഞു നിന്ന പരിപാടിയില്‍ 500ല്‍ പരം മെമ്പര്‍മാര്‍ പങ്കെടുത്തു.
സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി, ഖത്തറില്‍ കുറഞ്ഞ വേതനത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഐ.സി.ബി.എഫ് ന്റെ കീഴിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി സൗജന്യമായി നല്‍കുകയും ചെയ്തു. ഐ.സി.ബി.എഫ് സെക്രട്ടറി ദീപക് ഷെട്ടി ചടങ്ങില്‍ സന്നിഹിതനായിരുന്നു.
പ്രസിദ്ധ സിനിമാതാരം ഹരിപ്രശാന്ത് വര്‍മ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജി കെ പി എ പ്രസിഡണ്ട് നൗഫലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ട്രഷറര്‍ സന്തോഷ്, ഓണം പ്രോഗ്രാം കണ്‍വീനര്‍ വിനോദ് സുബ്രഹ്‌മണ്യം, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ അബ്ദുല്‍ കബീര്‍, ഷഹീം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്‍ മജീദ്, ആബിദ്, അഫ്‌സര്‍, രെഞ്ചു, റീന സുനില്‍, ഫ്രാന്‍സിസ്, മഞ്ജുനാഥന്‍ എന്നിവരും പങ്കെടുത്തു.
