Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഖത്തര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സീസണ്‍ 4 ഓര്‍ഗനൈസിംഗ് കമ്മിറ്റി രുപീകരിച്ചു

ദോഹ. ഖത്തറില്‍ നടക്കുന്ന ഏറ്റവും വലിയ ബാഡ്മിന്റണ്‍ ഇവന്റുകളില്‍ ഒന്നായ, ഖിയ ഖത്തര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സീസണ്‍ 4 ഡിസംബര്‍ 3 മുതല്‍ മെഷാഫിലുള്ള ബീറ്റ കംബ്രിഡ്ജ് സ്‌കൂളില്‍ വച്ച് നടക്കും. ഖത്തറിലെ മുഴുവന്‍ അക്കാദമികളുടെയും കൂട്ടായ്മയായ BQAB യുമായി സഹകരിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

അത്ലണ്‍ ക്ലബ് ഹൗസില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു :- ടൂര്‍ണമെന്റ് ഹെഡ്, ആഷിഫ് ഹമീദ്, ചെയര്‍മാന്‍ സഫീര്‍, വൈസ് ചെയര്‍മാന്‍: സകരിയ നസീഹ്, കോര്‍പ്പറേറ്റ് ഹെഡ്: റഹീം, ടെക്നിക്കല്‍ ചെയര്‍മാന്‍: ബിനോയ് ഫ്രാന്‍സിസ്, അസിസ്റ്റന്റ് ഹെഡ് ഓഫ് ടൂര്‍ണമെന്റ് മുഹമ്മദ് അസ്ഹര്‍, , വിവിധ സെക്ഷന്‍ ഹെഡുകളായി ശരീഫ്, അസ്ലം, അസീം, ശ്യാം ഗോപന്‍, അബു താഹിര്‍ , ജിംനാസ്, സൈമണ്‍ എന്നിവരെ തിരഞ്ഞെടുത്തു.

500 ലധികം താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ മൊത്തം 22 കാറ്റഗറികളാണുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 70080599 എന്ന നമ്പറില്‍ ബന്ധപ്പെടാം

Related Articles

Back to top button