Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മില്ലെനിയം കിഡ്സ് ‘കേരളം നമ്മുടെ കേരളം’ ഒമ്പതാമത് ക്വിസ് മത്സരം നവംബര്‍ 20, 21 തീയ്യതികളില്‍

ദോഹ : ഖത്തറിലെ പ്രവാസി മലയാളി കുട്ടികളുടെ സൗഹൃദകൂട്ടായ്മയായ മില്ലെനിയം കിഡ്സ് കേരളം നമ്മുടെ കേരളം ഒമ്പതാമത് ക്വിസ് മത്സരം നവംബര്‍ 20, 21 തീയ്യതികളില്‍ ദോഹ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും.

കേരളത്തിന്റെ കല, സാഹിത്യം,സംസ്‌കാരം, കായികം തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ അറിവും അഭിമാനവും വളര്‍ത്തുകയെന്ന ലക്ഷ്യമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ഖത്തറിലെ പ്രവാസി മലയാളി
കുട്ടികളുടെ സൗഹൃദകൂട്ടായ്മയായ മില്ലെനിയം കിഡ്സ് പ്രവര്‍ത്തന പാഥേയത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നീടിന്നതിന്റെ ഭാഗമായാണ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ ദോഹയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍
അറിയിച്ചു.
ഖത്തറിലെ പതിനാറോളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 459 ടീമുകളിലായി 900 ത്തില്‍ പരം കുട്ടികള്‍ മല്‍സരത്തില്‍
പങ്കെടുക്കും . 20 ന് നടക്കുന്ന എഴുത്ത് പരീക്ഷയില്‍ നിന്നും തെരഞ്ഞെടുക്കുന്നവരാണ് 21 ന് സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളില്‍ മാറ്റുരക്കുക.

പ്രവാസി ജീവിതത്തില്‍ മലയാളനാടിന്റെ മഹിമയും പൈതൃകവും പുതുതലമുറകള്‍ക്ക് പകരുക എന്ന ലക്ഷ്യവുമായി തുടര്‍ന്നും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 5-ന് വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും .ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള് കൈമാറും .
വാര്‍ത്ത സമ്മേളനത്തില്‍
മിലേനിയം കിഡ്സ് ട്രഷറര്‍ റിനോയ് ഭുവനരാജ് ,ഇവന്റ് ഹെഡ് ഹരീഷ് സന്തോഷ് ,സെക്രെട്ടറി പല്ലവി സുധാകരന്‍ ,കോ ഓഡിനേറ്റര്‍ രതീഷ് പാറ പ്പുറത്തു ,സെഷന്‍സ് കോ ഓഡിനേറ്റര്‍ ജിസ് ഹിത ജയകൃഷ്ണന്‍
ക്വിസ് കോ ഓഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ ചടയമംഗലം എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button