Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പ് വളര്‍ച്ചയുടെയും പുരോഗതിയുടെയും 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നു

ദോഹ. ഖത്തറിലെ ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത്കെയര്‍, എഞ്ചിനിയറിംഗ് തുടങ്ങി ഒട്ടനവധി ബിസിനസ് മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയവും വിശ്വാസ്യതയും നേടിയ കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പ്, തങ്ങളുടെ 25 വര്‍ഷത്തെ സേവന പ്രതിബദ്ധതയും പുരോഗമനാത്മകമായ വളര്‍ച്ചയും അടയാളപ്പെടുത്തിക്കൊണ്ട് വാര്‍ഷികമാഘോഷിച്ചു.

2000-ല്‍, എല്ലാവര്‍ക്കും ഗുണമേന്‍മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നി കൊണ്ട്, ഒരു കമ്മ്യൂണിറ്റി ഫാര്‍മസിയായി ആരംഭിച്ച കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പ് ഇന്ന് ഖത്തര്‍, ഇന്ത്യ, സൗദി അറേബ്യ, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ റീട്ടെയില്‍ ഫാര്‍മസി, മെഡിക്കല്‍ & FMCG ഡിസ്ട്രിബ്യൂഷന്‍, എഞ്ചിനീയറിംഗ് & ഇന്‍ഫ്രാസ്ട്രക്ചര്‍, ട്രേഡിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ ശക്തമായ സാന്നിധ്യമുള്ള ഒരു മള്‍ട്ടി-ഡിവിഷന്‍ സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ്. ആ യാത്രയില്‍ സമര്‍പ്പിതവും കാര്യക്ഷമവും ഏകോപിതവുമായി പ്രവര്‍ത്തിച്ച ജീവനക്കാര്‍, ബിസിനസ് പങ്കാളികള്‍, ഗുണകാംക്ഷികള്‍ എന്നിവരുടെ ഒത്തുചേരലാണ് ഇന്ന് നടക്കുന്ന വാര്‍ഷികാഘോഷം.

”25 & ബിയോണ്ട് എന്ന് നാമകരണം ചെയ്ത ഈ ആഘോഷപരിപാടിയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ കമ്പനിയുടെ വളര്‍ച്ച, സാമൂഹ്യ സേവന പ്രതിബദ്ധത, സാമൂഹ്യ സമന്വയം എന്നിവ കൂടിയാണ് ആഘോഷിക്കുന്നത്.

ഹോട്ടല്‍ പുള്‍മാനില്‍ നടന്ന പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ ഇ. പി. അബ്ദുറഹിമാന്‍, ഡയറക്ടര്‍മാരായ ഹസനുല്‍ ബന്ന, ഷാന അബ്ദുറഹിമാന്‍, ഉസാമ പയനാട്ട്, ജനറല്‍ മാനേജര്‍ മുജീബ് കൊടക്കാട്ട്, ഇഎഛ നിഹാര്‍ മൊഹപത്ര, ഹൈഡ്രോകെയര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് സലീം, കെയര്‍കോം ജനറല്‍ മാനേജര്‍ മുഹ്‌സിന്‍ മരക്കാര്‍, അല്‍ഗാലിയ ജനറല്‍ മാനേജര്‍ ബസ്സാം റഫീഖ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അന്‍വര്‍ ചേലാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button