Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

1 ടു 9 ഖത്തര്‍ റിയാല്‍ പ്രമോഷനു തുടക്കം കുറിച്ച് സഫാരി

ദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും 1 ടു 9 പ്രൊമോഷന്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് ഒരു റിയാല്‍ മുതല്‍ ഒമ്പത് റിയാല്‍ വരെ വിലയുള്ള നിരവധി വൈവിദ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഈ പ്രൊമോഷനിലൂടെ സ്വന്തമാക്കാം.

ഇതിനോടകം തന്നെ ഖത്തറിലെ റിട്ടെയില്‍ രംഗത്ത് 10, 20, 30 പ്രോമോഷനടക്കം ഒട്ടനവധി പ്രമോഷനുകള്‍ അവതരിപ്പിച്ച് ഉപഭോക്തൃ മനസ്സില്‍ വലിയ സ്ഥാനം നേടിയ സഫാരി അവതരിപ്പിക്കുന്ന പുതിയ പ്രമോഷന്‍ 1 ടു 9 ഖത്തര്‍ റിയാല്‍ പ്രമോഷനിലൂടെ ഏകദേശം അയ്യായിരത്തോളും ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി വന്‍ വിലകുറവില്‍ ലഭ്യമാക്കിയിട്ടുള്ളത്.

ചിക്കന്‍ ഗ്രില്ലഡ് ഹാഫ് വെറും 7 റിയാല്‍ 50 ദിര്‍ഹം, ഇന്ത്യന്‍ ബഫാലെ മീറ്റ് 500 ഗ്രാം വെറും 8 റിയാല്‍ 75 ദിര്‍ഹം, വൈറ്റ് എഗ്ഗ് 6 പീസ് ട്രൈ വെറും 2 റിയാലിന്, ബയാറ സമോലിന 400ഗ്രാം 1റിയാല്‍, വെറും 5 റിയാലിന് വിവിധ ഇനം പെര്‍ഫ്യൂമുകള്‍, ഏരിയല്‍ ഡിറ്റല്‍ജെന്റ് പൗഡര്‍ 1 കിലോ വെറും 6 റിയാല്‍ 75 ദിര്‍ഹമിന്, വെറും 1 റിയാലിന് ഇയര്‍ഫോണ്‍, 9 റിയാലിന് ഇലക്ട്രിക്ക് കെറ്റില്‍, വന്‍ വിലകുറവില്‍ കളിപ്പാട്ടങ്ങള്‍ തുടങ്ങി ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്സ്, പഴങ്ങള്‍, പച്ചക്കറികള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി, ഐടി ഉത്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫൂട്ട് വെയര്‍, ബാഗ്‌സ് അടക്കം എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് സഫാരി ഈ ഓഫര്‍ ലഭ്യമാക്കിയിട്ടുള്ളത്.

വളരെ കുറഞ്ഞ വിലയില്‍ മികച്ച നിലവാരത്തിലുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അടക്കം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രൊമോഷന്‍ ഒരു സുവര്‍ണ്ണാവസരം തന്നെയാണ് ഒരുക്കുന്നത്. സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും 2025 ആഗസ്റ്റ് 12 മുതല്‍ 16 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക.

കൂടാതെ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുകെടുപ്പിലൂടെ 25 ടൊയോട്ട റെയ്‌സ് കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രൊമോഷന്‍ വഴി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ മെഗാ പ്രൊമോഷന്റെ അടുത്ത നറുക്കെടുപ്പ് ആഗസ്റ്റ് 21 ന് ബിര്‍ക്കത്ത് അല്‍ അവാമിര്‍, സഫാരി ഹൈപ്പര്‍മാര്‍കെറ്റില്‍ വച്ച് നടക്കും.

Related Articles

Back to top button