‘നമ്മുടെ ആരോഗ്യത്തിനായി ഒരു നല്ല തുടക്കം’ സംസ്‌കൃതി ഫിറ്റ്‌നനസ്സ് ക്ലബ്ബിന് തുടക്കമായി

ദോഹ : സംസ്‌കൃതി ഖത്തര്‍ സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘നമ്മുടെ ആരോഗ്യത്തിനായി ഒരു നല്ല തുടക്കം’എന്ന ലക്ഷ്യവുമായി ഫിറ്റ്‌നസ് ക്ലബ്ബിന് തുടക്കമായി.
ദോഹയിലെ മുംതസ പാര്‍ക്കില്‍ നടന്ന ഫിറ്റ്‌നസ് ഫ്രൈഡേ വ്യായാമ പരിശീലന ക്യാമ്പിന് സര്‍ട്ടിഫൈഡ് പ്രൊഫഷനല്‍ ഫിറ്റ്‌നസ്‌ട്രെയ്‌നര്‍ ജൈസണ്‍ ജെ. കെ നേതൃത്വം നല്കി.
വെള്ളിയാഴ്ച് കളില്‍ രാവിലെ ആറു മുതല്‍ ആകും ഫിറ്റ്‌നസ് ഫ്രൈഡേ വ്യായാമ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുക . യോഗ, ഫിറ്റ്‌നസ് വോക്, ഏറോബിക് ‘ഗ്രൂപ്പ് എക്‌സസൈസ്, എന്നീ വ്യായാമമുറകള്‍ ആകും ക്യാമ്പില്‍ പരിശീലിപ്പിക്കുക .
ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, സോഷ്യല്‍ സര്‍വീസ് വിഭാഗം കണ്‍വീനര്‍ സന്തോഷ് ഓ കെ, സംസ്‌കൃതി ഭാരവാഹികളായ സുനീതി സുനില്‍ , അപ്പു കെ കെ , നിതിന്‍ എസ് ജി, തുടങ്ങി 50 ഓളം പേര്‍ മെയ് 30 നു വെള്ളിയാഴ്ച്ച നടന്ന ക്യാമ്പില്‍ പങ്കെടുത്തു .
സംസ്‌കൃതി ഫിറ്റ്‌നസ് ക്ലബ് ടീം കോര്‍ഡിനേറ്റര്‍മാരായ സിദ്ദീഖ് കടവനാട്, താഹിര്‍ മരക്കാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.ഫിറ്റ്‌നസ് ഫ്രൈഡേ വ്യായാമ പരിശീലന ക്യാമ്പിന്റെ
കൂടുതല്‍ വിവരങ്ങള്‍ക്ക് 6683 8492 / 3141 5122 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.