Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ ആരാധകര്‍ക്ക് ലോകകപ്പിനെക്കുറിച്ച് കൂടുതലറിയാന്‍ നാളെ മുതല്‍ പ്രമുഖ മാളുകളില്‍ പ്രത്യേക ബൂത്തുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ആരാധകര്‍ക്ക് ടൂര്‍ണമെന്റിനെക്കുറിച്ച് കൂടുതലറിയാനും കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനും രാജ്യത്തെ പ്രമുഖ മാളുകളിലെ ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ബൂത്തുകള്‍ സന്ദര്‍ശിക്കാമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു.

ദോഹ ഫെസ്റ്റിവല്‍ സിറ്റി, മാള്‍ ഓഫ് ഖത്തര്‍, പ്ലേസ് വെന്‍ഡോം എന്നിവിടങ്ങളില്‍ നാളെ മുതല്‍ ഒക്ടോബര്‍ 5 വരെ ഈ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. പ്രവൃത്തിദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയും വാരാന്ത്യങ്ങളില്‍ 3 മണി മുതല്‍ രാത്രി 11 മണി വരെയുമായിരിക്കും ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. പൊതുജനങ്ങള്‍ക്ക് ടിക്കറ്റുകള്‍, അവരുടെ ലോകകപ്പ് യാത്ര, ഹയ്യ കാര്‍ഡ് എന്നിവ എങ്ങനെ ആസൂത്രണം ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേടാനും കുടുംബ-സൗഹൃദ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനും ഈ ബൂത്തുകള്‍ സഹായകമാകും.

Related Articles

Back to top button