Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറിലെ എഡോക്‌സി ട്രെയിനിംഗ് ഉദ്ഘാടനം ജൂലൈ 19ന്

ദോഹ: ആഗോളതലത്തില്‍ പ്രൊഫഷണല്‍- കോര്‍പ്പറേറ്റ് ട്രെയിനിംഗ് രാഗത്തെ മുന്‍നിര സ്ഥാപനമായ എഡോക്‌സി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്താരാഷ്ട്ര കേന്ദ്രം ഇനി ഖത്തറിലും. ദോഹ ആസ്ഥാനമായി പ്രവര്‍ത്തനസജ്ജമായ ‘എഡോക്‌സി ട്രെയിനിംഗ് സെന്ററി’ന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് ചടങ്ങ് 2025 ജൂലൈ 19ന് നടക്കും. വൈകിട്ട് 5:00 മണിക്ക് ദോഹയിലെ 343 അല്‍സദ്ദ് സ്ട്രീറ്റിലുള്ള ലെ ബൊളിവാര്‍ഡിലെ ഓഫീസ് 502 ലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

2018ല്‍ ദുബായില്‍ സ്ഥാപിതമായ എഡോക്‌സി, മൈക്രോസോഫ്റ്റ് ഓഫീസ്, CAD എന്നിവയില്‍ B2C ട്രെയിനിംഗ് പ്രോഗ്രാമുകളുമായാണ് തുടക്കം കുറിക്കുന്നത്. പിന്നീട്, 22ഓളം സവിശേഷ മേഖലകളിലായി 400ലധികം കരിയര്‍ വികസന കോഴ്‌സുകളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു. സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ സയന്‍സ്, ERP, CAD ഡിസൈന്‍, ഓയില്‍ & ഗ്യാസ്, ഹ്യൂമന്‍ റിസോഴ്‌സസ്, സോഫ്റ്റ് സ്‌കില്‍സ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

2020ലാണ് B2B ട്രെയിനിംഗ് മേഖലയിലേക്ക് എഡോക്‌സി കടക്കുന്നത്. ഇതിനകം 17 രാജ്യങ്ങളിലായി 300ലധികം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി തയ്യാര്‍ ചെയ്ത തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ ഇന്‍സ്‌റിറ്റിയൂട്ട് നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍, പ്രതിരോധം, ഊര്‍ജ്ജം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ കമ്പനികള്‍.

2024ല്‍ ലണ്ടന്‍ ആസ്ഥാനമായി എഡോക്സി പുതിയ അന്താരാഷ്ട്ര ട്രെയിനിംഗ് ഇന്‍സ്‌റിറ്റിയൂട്ട് തുറന്നു. ഇതിനു ശേഷം, മൂന്നാമത്തെ അന്താരാഷ്ട്ര കേന്ദ്രമാണ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്.

സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹ്യൂമന്‍ ക്യാപിറ്റല്‍ വികസനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഖത്തര്‍ എന്ന് എഡോക്‌സി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ശറഫുദ്ദീന്‍ മംഗലാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളുടെ നിരന്തരമുള്ള നൈപുണ്യ വികാസത്തിനും നവീകരണത്തിനും ഊന്നല്‍ നല്‍കുന്ന ഖത്തറിന്റെ ദേശീയ തൊഴില്‍ നയത്തെയും കാഴ്ചപ്പാടിനെയും ഏറ്റവും നവീനമായ സങ്കേതങ്ങളുമായി പിന്തുണയ്ക്കാന്‍ എഡോക്‌സിക്ക് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

ശൈഖ് നാസര്‍ അബ്ദുല്ല ഖാലിദ് ഹമദ് ആല്‍താനിയാണ് ദോഹ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഖത്തറിലെ വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, സാമൂഹിക നേതാക്കള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

എഡോക്‌സി സിഇഒ ശറഫുദ്ദീന്‍ മംഗലാടിന് പുറമെ, മുഹമ്മദ് ഫാസില്‍ (ബിസിനസ് ഹെഡ്), അഭിലാഷ് ആത്രേയ (സെന്റര്‍ മാനേജര്‍, എഡോക്‌സി ഖത്തര്‍) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button