രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആദ്യത്തെ മെഡിക്കല്‍ ക്ലിനിക് തുറന്ന് കഹ്റാമ

ദോഹ. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആദ്യത്തെ മെഡിക്കല്‍ ക്ലിനിക് തുറന്ന് കഹ്റാമ. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് കഹ്റാമ അബു ഹമൂര്‍ കോംപ്ലക്‌സില്‍ മെഡിക്കല്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തത്.
ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) പ്രസിഡന്റ് എന്‍ജിനീയര്‍ അബ്ദുള്ള ബിന്‍ അലി അല്‍ തിയാബ്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുള്‍ മാലിക്, കഹ്റാമ ഡയറക്ടര്‍മാര്‍, പിഎച്ച്സിസിയിലെ ഒരു കൂട്ടം ഫിസിഷ്യന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍, ആനുകാലിക പരിശോധനകള്‍, അടിയന്തര പ്രതികരണം, മെഡിക്കല്‍ ഫയല്‍ ഫോളോ-അപ്പ് എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുക എന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം. പിന്നീട്, ഉയര്‍ന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിലും മറ്റും തൊഴിലാളികള്‍ക്ക് സീസണല്‍ വാക്‌സിനേഷനുകള്‍, യാത്രയ്ക്ക് മുമ്പുള്ള സേവനങ്ങള്‍, ആനുകാലിക മെഡിക്കല്‍ പരിശോധനകള്‍ എന്നിവയുപം ക്‌ളിനിക് നല്‍കും.


