Local News
ദോഹ മദ്‌റസ ‘ ഫിനിഷിംഗ് സ്‌കൂള്‍’ സംഘടിപ്പിച്ചു

ദോഹ: അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ ദോഹയില്‍നിന്ന് കഴിഞ്ഞ അധ്യയന വര്‍ഷം പത്താം ക്ലാസ് പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ‘ ഫിനിഷിംഗ് സ്‌കൂള്‍’ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തം കൊണ്ടും ഇടപെടല്‍ കൊണ്ടും ശ്രദ്ധേയമായി.
നിത്യജീവിതത്തില്‍ ഇസ് ലാം പ്രസരിപ്പിക്കുന്ന സൗന്ദര്യം, മത – ധാര്‍മിക വിദ്യാഭ്യാസം തുറന്നു വെക്കുന്ന ആശയ – കര്‍മ ചക്രവാളങ്ങള്‍, വിദ്യാര്‍ഥി – രക്ഷാകര്‍തൃ ഗൈഡന്‍സ് & ഓറിയന്റേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. മദ്‌റസ അലുംനി പ്രതിധിനി ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ്, ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.