Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ദോഹ മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കും

ദോഹ :ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ദോഹ മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കും. ലുസൈലില്‍ നടക്കുന്ന ഖത്തര്‍ ഫോര്‍മുല 1 ഖത്തര്‍ എയര്‍വേയ്സ് ഖത്തര്‍ ഗ്രാന്‍ഡ് പ്രി 2025 ന്റെ ഭാഗമായാണ് ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസ് സമയം നീട്ടുന്നത്.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഈ അറിയിപ്പ് വന്നത്, സമയക്രമം ഇപ്രകാരമാണ്:

നവംബര്‍ 28 – വെള്ളി – രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1:30 വരെ
നവംബര്‍ 29 – ശനി – രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1:30 വരെ
നവംബര്‍ 30 – ഞായറാഴ്ച രാവിലെ 5 മുതല്‍ പുലര്‍ച്ചെ 2:30 വരെ

എന്നിങ്ങനെയായിരിക്കും സര്‍വീസ് സമയമെന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Related Articles

Back to top button