ഖിയാഫ് -ഡി.എല്‍.എഫ് സാഹിത്യോത്സവം സമാപിച്ചു

ദോഹ. ഭാഷയും സാഹിത്യവും സംഗീതവും സംവാദങ്ങളുമായി രണ്ടുനാള്‍ നിറഞ്ഞുനിന്ന ഖിയാഫ് -ഡി.എല്‍.എഫ് സാഹിത്യോത്സവം സമാപിച്ചു.
ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഡിസംബര്‍ 4-5 തീയതികളില്‍ അബൂഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
‘സാഹിത്യം കാലാതിവര്‍ത്തിയാവുന്നത് അത് ഭയത്തെയും അധികാരത്തെയും മറികടന്ന് ദുര്‍ബ്ബലരുടെ ശബ്ദമാവുകയും മനുഷ്യരുടെ നീതിബോധത്തോട് സംവദിക്കുകയും ചെയ്യുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. ‘
കവിയും വിവര്‍ത്തകനുമായ കെ.ടി സൂപ്പി, എഴുത്തുകാരനും സാഹിത്യാധ്യാപകനുമായ ഡോ. അശോക് ഡിക്രൂസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
‘ഭൂമിയിലെ ജീവിതത്തിനൊപ്പം തന്നെ മനുഷ്യന് ഭാവനാത്മകമായ ഒരു ആകാശജീവിതവും സാധ്യമാണെന്നും മനുഷ്യന്റെ ബൗദ്ധിക സാധ്യതകളാണ് മറ്റു ജീവികളില്‍ നിന്ന് അവനെ വ്യത്യസ്തനാക്കുന്നതെന്നും കെ.ടി. സൂപ്പി അഭിപ്രായപ്പെട്ടു.’ ‘കവിതയുടെ മണ്ണും ആകാശവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭാവനയും നിരീക്ഷണപാടവവും ഭാഷാജ്ഞാനവും മാത്രമല്ല നിലപാടുകളും എഴുത്തുകാരന് കൈമുതലായി ഉണ്ടാവേണ്ടതുണ്ടെന്ന്
ഡോ. അശോക് ഡിക്രൂസ് പറഞ്ഞു.’
‘പുസ്തകങ്ങളിലൂടെയും കലാസൃഷ്ടികളിലൂടെയും എഴുത്തുകാരനും കലാകാരനും മരണത്തെ അതിജീവിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.’
‘രചനയുടെ രസതന്ത്രം’, ‘എഴുത്തുകാരന്റെ പണിപ്പുര’ എന്നീ തലക്കെട്ടുകളിലുള്ള ശില്‍പശാല സെഷനുകള്‍
കൈകാര്യം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാപന ചടങ്ങ് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ.ഒ. ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു.
ഖിയാഫ് പ്രസിഡണ്ട് ഡോ. സാബു കെ.സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. കെ. ഇ. എന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതവും
ഡി.എല്‍.എഫ് ജനറല്‍ കണ്‍വീനര്‍ തന്‍സീം കുറ്റ്യാടി നന്ദിയും പറഞ്ഞു.
നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി.വി. റപ്പായി, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍,
ഖിയാഫ് സെക്രട്ടറിമാരായ മജീദ് പുതുപ്പറമ്പ്, ഷംന ആസ്മി,
വൈസ് പ്രസിഡണ്ട് അഷ്‌റഫ് മടിയാരി,
ശോഭാ നായര്‍, പ്രദോഷ് കുമാര്‍, കെ.പി ഇഖ്ബാല്‍
എന്നിവര്‍ സംസാരിച്ചു.
വിവിധ മുഖാമുഖ സെഷനുകള്‍ സ്മിത ആദര്‍ശ്, സുബൈര്‍ വെള്ളിയോട്, ഷംല ജഹ്ഫര്‍, ഷമിന ഹിഷാം എന്നിവര്‍ നിയന്ത്രിച്ചു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ജന. സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്‌മാന്‍, അബ്ദുറഊഫ് കൊണ്ടോട്ടി, ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, മീഡിയ പെന്‍ മാനേജര്‍
ബിനു കുമാര്‍,
ഖിയാഫ് ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര, മന്‍സൂര്‍ മൊയ്തീന്‍, അന്‍വര്‍ ബാബു,
മുരളി വാളൂരാന്‍, സുരേഷ് കൂവാട്ട്, മിനി സിബി, ലിപ്‌സി സാബു, മജീദ് നാദാപുരം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖിയാഫ് അംഗങ്ങളുടെ ഏഴ് പുസ്തകങ്ങള്‍ ഫെസ്റ്റില്‍ പ്രകാശനം ചെയ്തു.
ഡോ. സാബു കെ.സിയുടെ കവിതാ സമാഹാരം ഹര്‍ഷവര്‍ഷം, ചിത്രാശിവന്റെ പാന്‍ ഫോബിയ, ജലീല്‍ കുറ്റ്യാടിയുടെ കുറ്റ്യാടിപ്പുഴയുടെ മര്‍മരങ്ങള്‍, ഹുസൈന്‍ വാണിമേലിന്റെ തൂവല്‍ശേഷിപ്പ്, ജാബിര്‍ റഹ്‌മാന്‍ എഴുതിയ സ്ലേറ്റില്‍ വരച്ച സന്ധ്യകള്‍, സ്വപ്ന ഇബ്രാഹിമിന്റെ പര്‍വതങ്ങള്‍ കീഴടക്കിയ പെണ്‍കുട്ടി, The dream that belied the mighty storms എന്നിവയാണ് ഡി.എല്‍.എഫ് വേദിയില്‍ പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങള്‍.
കേരളത്തില്‍ നിന്നെത്തിയ പ്രമുഖ ഗസല്‍-ഖവാലി ഗായകരായ സമീര്‍ ബിന്‍സി-ഇമാം മജ്ബൂര്‍ സംഘം ഒരുക്കിയ സംഗീതനിശയോടെയാണ് ഡി.എല്‍.എഫ് സാഹിത്യോത്സവത്തിന് തിരശീല വീണത്.

