Uncategorized
അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു

ദോഹ : സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ (സി.ഐ.സി) റയ്യാൻ സോൺ ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ബാബാ സാഹിബ് അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു. സി.ഐ.സി റയ്യാൻ സോണൽ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ ഖത്തർ അസിസ്റ്റന്റ് ഡയറക്ടർ അനീസ് കൊടിഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. സോണൽ വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് റഫീഖ് തങ്ങൾ, അബ്ദുൽ ജലീൽ എം.എം. എന്നിവർ സംസാരിച്ചു.

