യു എം എ ഐ നാല്‍പതാം വാര്‍ഷികാഘോഷം സമാപിച്ചു

ദോഹ: യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം.
ആറ് മാസക്കാലമായി നീണ്ടു നിന്ന ആഘോഷ പരിപാടികള്‍ക്കാണ് സമാപനമായത്. ഹമദ് മെഡിക്കല്‍ കോര്പറേഷനുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ഡോണെഷന്‍ ക്യാമ്പോട് കൂടിയായിരുന്നു ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ദിവസം ഗറാഫ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സമാപനം. കരാത്തെ, കുങ്ഫു, വുഷു ചാമ്പ്യന്‍ ഷിപ്പിനു പുറമെ ഇന്ത്യന്‍ ദേശീയ (സായി) താരങ്ങള്‍ ഉള്‍പ്പെടെ അണി നിരന്ന കളരി, കരാത്തെ, കുങ്ഫു, വുഷു തുടങ്ങിയ വിവിധ ആയോധന കലാ പ്രദര്‍ശനം, സംഗീത വിരുന്നു, തന്നൂറാ തുടങ്ങി വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി. നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ യു എം എ ഐ ഫൗണ്ടര്‍ സിഫു ഡോ. ആരിഫ് സി പി പാലാഴിയെ ചടങ്ങില്‍ വെച്ച് ആദരിച്ചു.
ഫാലെഹ് മുഹമ്മദ് റഹ് അല്‍ ഹാജിരി, ഖത്തര്‍ കരാട്ടെ ഫെഡറേഷന്‍ ടെക്നിക്കല്‍ ഡയറക്ടര്‍ മുസ്തഫ അമാമി, സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ ഷറഫ് പി ഹമീദ്, മന്‍സൂര്‍ സുലൈമാന്‍ ഖല്‍ഫാന്‍ അല്‍ ഹിനായി, സി വി ഉസ്മാന്‍, വര്‍ക്കി ബോബന്‍, ഇ പി അബ്ദുറഹ്‌മാന്‍, സലിം നാലകത്ത്, റഹീം പാക്കഞ്ഞി, നാരായണന്‍ വി എസ്, യു എം എ ഐ ഖത്തര്‍ ഡയറക്ടര്‍ നൗഷാദ് കെ മണ്ണോളി, അസീസ് ഹാജി എടച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.