ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഗ്ളോബല്‍ ലോഞ്ചിംഗ് കൊച്ചിയില്‍

കൊച്ചി. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടിയുടെ പത്തൊമ്പതാമത് പതിപ്പിന്റെ ഗ്ളോബല്‍ ലോഞ്ചിംഗ് കൊച്ചി ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ നടന്നു.
മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ പ്രഥമ ഗ്ളോബല്‍ മലയാളി ഫെസ്റ്റിവലിന്റെ വേദിയില്‍വെച്ച് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന് സിഇഒ ആന്‍ഡ്രൂ പാപ്പച്ചന് കോപ്പി നല്കി മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ രക്ഷാധികാരി കൂടിയായ അംബാസിഡര്‍ ടി.പി.ശ്രീനിവാസനാണ് പ്രകാശനം ചെയ്തത്. മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുല്ല മാഞ്ചേരി, കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ ഡോ.ആരതി കൃഷ്ണ എന്നിവര്‍ സംബന്ധിച്ചു.
പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നീ മൂന്ന് പ്ളാറ്റ്ഫോമുകളിലും ഡയറക്ടറി ലഭ്യമാണെന്നും
ഓണ്‍ലൈന്‍ എഡിഷന് http://www.qatarcontact.com എന്ന വിലാസത്തിലും മൊബൈല്‍ ആപ്ളിക്കേഷനുകള്‍ qbcd എന്ന പേരില്‍ ഗൂഗിള്‍ പ്ളേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭിക്കുമെന്നും ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.




