Uncategorized
ഡോ. ഇഷ ഫാറഹ് ഖുറൈഷിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

കൊച്ചി. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടിയുടെ പത്തൊമ്പതാമത് പതിപ്പ് പ്രമുഖ സംരംഭകയും എ ഐ ഇന്നോവേഷന്‍ സ്ട്രാറ്റജിസ്റ്റുമായ ഡോ. ഇഷ ഫാറഹ് ഖുറൈഷിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
കൊച്ചി ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ നടന്ന പ്രഥമ ഗ്‌ളോബല്‍ മലയാളി ഫെസ്റ്റിവലില്‍ വെച്ചാണ് ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങര ഡയറക്ടറി സമ്മാനിച്ചത്.
ഗ്രീന്‍ ജോബ്‌സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്‌സും ചടങ്ങില്‍ സംബന്ധിച്ചു.

