അല്‍ വജ്ബ ഹെല്‍ത്ത് സെന്ററില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അടിയന്തര പരിചരണ കേന്ദ്രം തുറക്കാനൊരുങ്ങി പിഎച്ച്‌സിസി
ദോഹ: സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടിയന്തര പരിചരണ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, സെപ്റ്റംബര്‍ 28 മുതല്‍ അല്‍ വാജ്ബ ഹെല്‍ത്ത് സെന്ററില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ഒരു അടിയന്തര പരിചരണ ക്ലിനിക് ആരംഭിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) പ്രഖ്യാപിച്ചു.
പുതിയ കേന്ദ്രം തുറക്കുന്നതോടെ, 24 മണിക്കൂറും സേവനങ്ങള്‍ നല്‍കുന്ന അടിയന്തര പരിചരണ കേന്ദ്രങ്ങളുടെ എണ്ണം 13 ആയി ഉയരുമെന്ന് പിഎച്ച്‌സിസി പ്രസ്താവനയില്‍ പറഞ്ഞു.
അല്‍ റുവൈസ്, ഉം സലാല്‍, മുഐതര്‍, അല്‍ മഷാഫ്, അല്‍ സദ്ദ്, ഗരാഫത്ത് അല്‍ റയ്യാന്‍, അല്‍ ഷീഹാനിയ, അബുബക്കര്‍ അല്‍ സിദ്ദിഖ്, റൗദത്ത് അല്‍ ഖൈല്‍, അല്‍ കഅബാന്‍, അല്‍ കരാന, ലാബീബ്, അല്‍ വാജ്ബ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന മുതിര്‍ന്നവര്‍ക്കുള്ള അടിയന്തര പരിചരണ ക്ലിനിക്കുകള്‍ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നു.
അല്‍ റുവൈസ്, ഉം സലാല്‍, മുഐതര്‍, അല്‍ മഷാഫ്, അല്‍ സദ്ദ്, ലാബീബ്, അല്‍ വാജ്ബ എന്നീ ഏഴ് കേന്ദ്രങ്ങളിലാണ് കുട്ടികള്‍ക്കുള്ള അടിയന്തര പരിചരണ സേവനങ്ങള്‍ ലഭ്യമാകുന്നത്.




