Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐക്യത്തിന്റെ സന്ദേശം നല്കി ഇന്‍കാസ് പാലക്കാട് ജില്ലാ ജനറല്‍ ബോഡി യോഗം; ഭാവി പദ്ധതികള്‍ക്ക് തുടക്കം

ദോഹ: ഇന്‍കാസ് പാലക്കാട് ജില്ലാ ജനറല്‍ ബോഡി യോഗം, സംഘാടന മികവുകൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ഹിലാലിലെ അരോമ റസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ഷാ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് അഷ്റഫ് പി. എ. നാസര്‍ അധ്യക്ഷത വഹിച്ചു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായില്‍ യോഗം ഉദ്ഘാടനം ചെയ്തു. വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ ശബ്ദമായി ഇന്‍കാസ് മാറണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. സംഘടനയുടെ ഐക്യവും, ചിട്ടയായ പ്രവര്‍ത്തനങ്ങളുമാണ് സംഘടനാ മുന്നേറ്റത്തിന്റെ അടിസ്ഥാനം എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്‍കാസ് ജനറല്‍ സെക്രട്ടറി കെ.വി ബോബന്‍, പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും, നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കുകയും ചെയ്തു.

ഇന്‍കാസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനവും യോഗത്തില്‍ വച്ച് നടന്നു. ഇന്‍കാസ് പാലക്കാട് ജില്ലാ ഉപദേശക സമിതി അഗവും, സെന്‍ട്രല്‍ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഹഫീസ് മുഹമ്മദ് പുതിയ യൂത്ത് വിംഗ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. പ്രസിഡന്റായി മുഹമ്മദ് അഷ്‌കറിനെയും, ജനറല്‍ സെക്രട്ടറിയായി ഹബീബ് റഹ്‌മാന്‍ അലിയെയും, ട്രഷററായി ആഷിക് തിയ്യാടിനെയും തിരഞ്ഞെടുത്തു. ഐ.സി.സി യൂത്ത് വിംഗ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ജിന്‍സ് ജോസിനെയും, മാനേജിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ആര്യ കൃഷ്ണന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.

യോഗത്തില്‍ ഇന്‍കാസ് ജില്ലാ കമ്മിറ്റി മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ് കിഴക്കേതില്‍, ഉപദേശ സമിതി ചെയര്‍മാന്‍ ബാവ അച്ചാരത്ത്, സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷറഫ് ഉസ്മാന്‍, രാഗേഷ് മഠത്തില്‍, നേതാക്കളായ ദീപക് ചുള്ളിപ്പറമ്പില്‍, സിനില്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ ട്രഷറര്‍ ജിന്‍സ് ജോസ് നന്ദി പറഞ്ഞു. ജനറല്‍ ബോഡി യോഗത്തിനെത്തിയ പാലക്കാട് ജില്ലയിലെ എല്ലാ ഇന്‍കാസ് അംഗങ്ങള്‍ക്കും, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും, മറ്റ് ജില്ലാ നേതാക്കള്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Related Articles

Back to top button