Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മലര്‍വാടി ബാലോത്സവം ‘ടാലെന്റിനോ 2026’ ജനുവരി 23 ന്



ദോഹ : ടാലെന്റിനോ 2026 എന്ന തലക്കെട്ടില്‍ മലര്‍വാടി ബാലസംഘം ഖത്തര്‍ ഘടകം ഒരുക്കുന്ന പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികളുടെ കലാ മത്സരങ്ങളുടെ മെഗാ ഫൈനല്‍ ജനുവരി 23 ന് വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതല്‍ രാത്രി 8 മണിവരെ നടക്കുമെന്ന് മലര്‍വാടി ഭാരവാഹികള്‍ അറിയിച്ചു.

നേരെത്തെ ഖത്തറിലെ വിവിധ വേദികളിലായി സോണല്‍ തലങ്ങളില്‍ നടന്ന പ്രാഥമിക മത്സരങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിന് മത്സരാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രതിഭകളാണ് ആറ് സോണുകളെ പ്രതിനിധീകരിച്ച് മെഗാ ഫൈനലില്‍ മാറ്റുരക്കുക. ബഡ്സ്, കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായി വ്യക്തിഗത – ഗ്രൂപ്പ് മത്സരങ്ങളില്‍ ഒപ്പന, ഖാവാലി, വട്ടപ്പാട്ട്, ദഫ് മുട്ട്, മൈമിംഗ് ഉള്‍പ്പെടെ ഇരുപത്തിനാലോളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

പ്രധാന വേദിക്ക് പുറമെ 5 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 800 ല്‍ പരം ബാലികാ ബാലന്മാര്‍ തങ്ങളുടെ കാലാഭിരുചികള്‍ മാറ്റുരക്കും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിന് 50 പേരടങ്ങുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മലര്‍വാടി ഖത്തര്‍ ഘടകം കണ്‍വീനറിന്റെ അധ്യക്ഷതത്തില്‍ നടന്ന യോഗത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ നഹ്യാബീവി, വൈസ് ചെയര്‍ പേഴ്സണ്‍സ് ബബിന ബഷീര്‍, റഫ്ന ഷാനവാസ് എന്നിവരെയും, ജനറല്‍ കണ്‍വീനറായി അബ്ദുല്‍ ജലീല്‍ എം.എം, അസിസ്റ്റന്റ് കണ്‍വീനര്‍ സി.കെ. ജസീം എന്നിവരെയും തിരഞ്ഞെടുത്തു.

ഡോക്ടര്‍ സല്‍മാന്‍ (ഫെസിലിറ്റീസ്), സിദ്ദിഖ് വേങ്ങര (വെന്യൂ), താഹിര്‍ ടി.കെ, സൗദ പി.കെ (വളണ്ടിയര്‍), മുഹമ്മദ് സലിം (ഫുഡ്, റിഫ്രഷ്‌മെന്റ്), സലിം വേളം (മീഡിയ), ജസീം ലക്കി (പി.ആര്‍), സലിം വാഴക്കാട്, ശംസുദ്ധീന്‍, ഷൈന്‍ (ഫൈനാന്‍സ്), ജൗഹറ അസ്ലം, ആബിദ സുബൈര്‍ (ജഡ്ജസ്), അമീന മുബാറക്. (ഗസ്റ്റ് മാനേജ്മന്റ്), ആഷിഖ്, ഫഹദ് (ടാബുലേഷന്‍) എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കും.

വൈകീട്ട് 7 മണിക്ക് നടക്കുന്ന സമാപന സെഷനില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

Related Articles

Back to top button