Local News
പെരുന്നാള്‍ നിലാവ് നാട്ടില്‍ പ്രകാശനം ചെയ്തു

പെരിന്തല്‍മണ്ണ. ഈദുല്‍ അദ് ഹ യോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് നാട്ടില്‍ പ്രകാശനം ചെയ്തു . പെരിന്തല്‍മണ്ണ ഗ്രീന്‍ ജോബ്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയും ഗ്രീന്‍ ജോബ്‌സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനുവും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.
വൈറ്റ് മാര്‍ട്ട് മങ്കട മാനേജിംഗ് ഡയറക്ടര്‍ ജൗഹറലി തങ്കയത്തില്‍ സംബന്ധിച്ചു.