ദോഹ അന്താരാഷ്ട്ര പുസ്തകമേള അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 1 വരെ സമര്‍പ്പിക്കാം

ദോഹ: മുപ്പത്തിയഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 1 വരെ സമര്‍പ്പിക്കാമെന്ന് സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ചു.
പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ പ്രസിദ്ധീകരണ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതില്‍ ദോഹ അന്താരാഷ്ട്ര പുസ്തകമേള വഹിച്ച പങ്കിലേക്ക് വെളിച്ചം വീശുക എന്നതാണ് ഈ അവാര്‍ഡിന്റെ ലക്ഷ്യം. വിജ്ഞാനാധിഷ്ഠിത ഉള്ളടക്കം, സാംസ്‌കാരിക വൈവിധ്യം, കലാപരവും സാങ്കേതികവുമായ ഉല്‍പ്പാദനത്തിന്റെ ഉയര്‍ന്ന നിലവാരം എന്നിവയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് പ്രസിദ്ധീകരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക, അതോടൊപ്പം വിവിധ വിജ്ഞാന മേഖലകളില്‍ കൂടുതല്‍ സര്‍ഗ്ഗാത്മകത പിന്തുടരാന്‍ എഴുത്തുകാരെ പ്രേരിപ്പിക്കുക എന്നിവയും ഇതിന്റെ ലക്ഷ്യമാണ്. കൂടാതെ, യുവ എഴുത്തുകാരെ പിന്തുണയ്ക്കുന്നതിനും അവര്‍ക്കിടയില്‍ മത്സരം, സംഭാഷണം, കൈമാറ്റം എന്നിവയുടെ മനോഭാവം വളര്‍ത്തുന്നതിനും വേണ്ടിയാണ് അവാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എട്ട് കാറ്റഗറികളിലായാണ് അവാര്‍ഡ് നല്‍കുക. വിശദവിവരങ്ങള്‍ക്ക് സാംസ്‌കാരിക മന്ത്രാലയത്തിന്റെ സൈറ്റ് സന്ദര്‍ശിക്കുക.



