Local News
പതിനഞ്ചാമത് ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലില്‍ 1,335 ഭക്ഷ്യ ഉല്‍പ്പന്ന സാമ്പിളുകള്‍ പരിശോധിച്ചു

ദോഹ. 974 സ്റ്റേഡിയം പരിസരത്ത് നടന്ന പതിനഞ്ചാമത് ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘങ്ങള്‍ 800 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തുകയും , അതില്‍ 1,335 ഭക്ഷ്യ ഉല്‍പ്പന്ന സാമ്പിളുകള്‍ ശേഖരിച്ച് മന്ത്രാലയത്തിന്റെ ഭക്ഷ്യസുരക്ഷാ ലബോറട്ടറികളില്‍ പരിശോധിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
