Local News
മരിയന്‍ ടെയിലേര്‍സ് ശാഖ തവാര്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഖത്തറിലെ മികച്ച ടെയ്‌ലറിംഗിന് പേരുകേട്ട ടെയ്ലറിംഗ് ബ്രാന്‍ഡായ മരിയന്‍ ടെയിലേര്‍സ് , ഖത്തറിലെ സ്റ്റോറിന്റെ വളര്‍ച്ചയില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ദോഹയിലെ തവാര്‍ മാളില്‍ അവരുടെ ഏറ്റവും പുതിയ ബുട്ടീക്ക് ഔദ്യോഗികമായി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.
2013ല്‍ സ്ഥാപിതമായ ഈ ബ്രാന്‍ഡ് സിറ്റി സെന്റര്‍ ദോഹയില്‍ ആദ്യ സ്റ്റോര്‍ തുറന്നു, തുടര്‍ന്ന് എസ്ദാന്‍ മാളില്‍ രണ്ടാമത്തെ സ്റ്റോര്‍ തുറന്നു, ഇപ്പോള്‍ മൂന്നാമത്തേതും ഏറ്റവും പുതിയതുമായ സ്റ്റോറാണ് തവാര്‍ മാളില്‍ തുറന്നത്.