Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . നീലഗിരി പന്തല്ലൂര്‍ കരുവാങ്കുന്ന് ഹംസ (62) യാണ് ഹൃദയാഘാതം മൂലം വുകൈറിലെ താമസസ്ഥലത്ത് വെച്ച് നിര്യാതനായത്.
നിയമനടപടികളെല്ലാം പൂര്‍ത്തിയായി മയ്യത്ത് ഇന്ന് രാത്രി 7.50 ഖത്തര്വേസ് ഫ്ലൈറ്റില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകും നാളെ രാവിലെ 10 മണിക്ക് താമസസ്ഥലമായ നീലഗിരി പന്തല്ലൂരില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്യും
ഭാര്യ സുബൈദ
മക്കള്‍ ജസീം( ഖത്തര്‍ പെട്രോളിയം)അമീര്‍ ( ലിമോസിന് , ഡ്രൈവര്‍ ഖത്തര്‍)
ഉപ്പയും ഉമ്മയും മക്കളോടൊപ്പം ഖത്തറില്‍ തന്നെ മൂന്നുവര്‍ഷമായി സ്ഥിരതാമസമായിരുന്നു
മയ്യത്ത് പരിപാലനത്തിന് ഐസിഎഫ് വെല്‍ഫെയര്‍ ടീം നേതൃത്വം നല്കി

