Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ഈസക്ക അനുകരണീയ വ്യക്തിത്വം: ഫൈസല്‍ എളേറ്റില്‍

ദോഹ: രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ, കായിക, കലാ, സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന കെ. മുഹമ്മദ് ഈസ എന്ന ഈസക്ക ഏവര്‍ക്കും മാതൃകയാക്കാവുന്ന അനുകരണീയ വ്യക്തിത്വമായിരുന്നുവെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു. ഈസക്കയുടെ ഒന്നാം ഓര്‍മ്മ ദിനത്തില്‍’മായാതെ മനസിലെന്നും…’ എന്ന പേരില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കലയെയും സാംസ്‌കാരിക സംരംഭങ്ങളെയും അതിരറ്റ് സ്‌നേഹിക്കുകയും,
അവശതയനുഭവിക്കുന്ന കലാകായിക താരങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്ക് കൂടി എത്തി നോക്കുകയും ചെയ്യുന്നതായിരുന്നു ഈസക്കയുടെ പ്രകൃതമെന്നും, അവരെ ചേര്‍ത്ത് പിടിക്കാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.എച്ഛ് സെന്റര്‍, ബൈത്തുറഹ്‌മ തുടങ്ങി മുസ്ലിം ലീഗിന്റെയും കെഎംസിസിയുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ അദ്ദേഹം തുല്യപ്രാധാന്യത്തോടെ കലാകാരന്മാരെയും പരിഗണിച്ചിരുന്നു.

കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുല്‍ ആബീദിന്‍ സഫാരി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി ഭാരവാഹികളായ എപി മണികണ്ഠന്‍, ഷാനവാസ് ബാവ, വേള്‍ഡ് കെഎംസിസി നേതാക്കളായ എസ്എഎം ബഷീര്‍, അബ്ദുന്നാസര്‍ നാച്ചി, ഹൈദര്‍ ചുങ്കത്തറ, കെഎംസിസി ഖത്തര്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട് ഈസ്സക്കയുടെ മരുമകന്‍ ആസാദ് എന്നിവര്‍ സംസാരിച്ചു.

ഈസ്സക്കയുടെ ജീവിതത്തിന്റെ പ്രധാന രേഖകളെ കോര്‍ത്തിണക്കി കെഎംസിസി കലാസാംസ്‌കാരിക സമിതി സമീക്ഷ ചെയര്‍മാന്‍ മജീദ് നാദാപുരം തയ്യാറാക്കിയ ഈസക്ക അനുസ്മരണ വീഡിയോ ശ്രദ്ധേയമായി.

സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറര്‍ പിഎസ്എം ഹുസൈന്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് സുഫിയാന്‍ ഖിറാഅത്ത് പാരായണവും, സലീം റഹ്‌മാനി പ്രാര്‍ത്ഥനയും നിര്‍വഹിച്ചു.

Related Articles

Back to top button