പുണ്യങ്ങളുടെ പൂക്കാല പ്രകാശനം ചെയ്തു

തിരുവനന്തപുരം: പരിശുദ്ധവും പരിപാവനവുമായ പുണ്യ റംസാന് സ്വാഗതം ചെയ്തുകൊണ്ട് പതിവുപോലെ കൃപ ചാരിറ്റി സമര്‍പ്പിക്കുന്ന പുണ്യങ്ങളുടെ പൂക്കാലം എന്ന സന്ദേശം ബുള്ളറ്റിന്‍ റംസാന്‍ ഒന്നിന്റെ പ്രഭാതത്തില്‍ രാജധാനി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റ്യൂഷന്‍ ചെയര്‍മാന്‍ ഡോ. ബിജു രമേശ് നിര്‍വഹിച്ചു .
ആദ്യ കോപ്പി പണ്ഡിത ശ്രേഷ്ഠനും കൃപ പ്രസിഡന്റ്മായ ഇമാം കെ പി അഹമ്മദ് മൗലവിയില്‍ നിന്നും സ്വീകരിച്ചു. അഖില കേരള ലത്തീന്‍ കത്തോലിക്ക സമിതി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് അസീസി,യോഗ ആചാര്യന്‍ സുധീഷ് കുമാര്‍ റംസാന്‍ ബ്രോഷറുകള്‍ കൈമാറി. റാഫി മെമ്മോറിയല്‍ വൈസ് പ്രസിഡന്റ് എസ് കെ ബാബു, പടവന്‍കോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം എ റഹീം, അജയ് കൃഷ്ണ പ്രകാശന്‍,മേഘ ബി രമേശ് എന്നിവര്‍ ആശംസകള്‍ നേരുന്നു.നോമ്പ് തുറക്കുന്നതിനുള്ള ഈത്തപ്പഴങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു മുസ്ലിം ജമാഅത്ത് ദേശീയ കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൃപ സെക്രട്ടറി മുഹമ്മദ് മാഹിന്‍ സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് ആസിഫ് നന്ദിയും പറഞ്ഞു.
