Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 105 കോവിഡ് രോഗികള്‍, 59 പേര്‍ക്ക് രോഗമുക്തി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ നൂറിന് മുകളില്‍ തന്നെ. രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ എന്ന ട്രന്‍ഡും തുടരുകയാണ് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 26939 പരിശോധനകളില്‍ 30 യാത്രക്കാര്‍ക്കടക്കം 105 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 75 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുള്ളതാണ് .

59 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു കാര്യം. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1116 ആയി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 2 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 57 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. മൊത്തം 11 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലുളളത്.

Related Articles

Back to top button