മന്ദലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ദോഹ.മന്ദലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ സഅതര്‍ റസ്‌റ്റോറന്റില്‍
ഫ്താര്‍ സംഗമം ശ്രദ്ധേയമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വിശുദ്ധ റമദാന്‍ മാസത്തിന്റെ ആത്മീയ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതോടൊപ്പം സഹോദര്യവും ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സംഘടന പ്രസിഡന്റ് ശാഹുല്‍ കോട്ടപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി താഹ ജമാല്‍ സ്വാഗതം നിര്‍വഹിച്ചു.
ചീഫ് അഡൈ്വസറി ബോര്‍ഡ് അംഗമായ മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി.
നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് നിത്യവരുമാനം ലഭിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിവരിച്ചു.ഒരു സഹായം ഒരു ദിവസം ഒരു കുടുംബത്തെ രക്ഷിക്കാം, പക്ഷേ വരുമാനമാര്‍ഗം ഒരു ജീവിതം തന്നെ മാറ്റിമറിക്കുമെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.
മുഖ്യ രക്ഷാധികാരി കാസിം കറുത്തക്ക ആശംസകള്‍ അറിയിച്ചു. ട്രഷറര്‍ ജിഷാദ് ഹൈദര്‍ അലി നന്ദി പറഞ്ഞു.
ഇഫ്താര്‍ സംഗമത്തില്‍ വിവിധ കമ്മ്യൂണിറ്റി ലീഡേഴ്‌സും ഇന്ത്യന്‍ അപെക്‌സ് ബോഡി അംഗങ്ങളും പങ്കെടുത്തു. മന്ദലാംകുന്ന് പ്രദേശത്തെ ഖത്തര്‍ നിവാസികള്‍ പരിപൂര്‍ണ സാന്നിധ്യം പരിപാടിയെ വന്‍വിജയമാക്കി.
സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്സാഹം നല്‍കുന്ന തരത്തിലായിരുന്നു ഈ വര്‍ഷത്തെ ഇഫ്താര്‍ സംഗമം.
