Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

അല്‍ റുവൈസ് – ദി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവല്‍ മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 4 വരെ

ദോഹ. അല്‍ റുവൈസ് – ദി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവല്‍ മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 4 വരെ നടക്കുമെന്ന് വിസിറ്റ് ഖത്തര്‍ പ്രഖ്യാപിച്ചു. ഖത്തറിന്റെ വടക്കന്‍ ടൂറിസം വികസന തന്ത്രത്തിന്റെ ഭാഗമായി, രാജ്യത്തിന്റെ സമുദ്ര പൈതൃകത്തെയും തീരദേശ പാരമ്പര്യങ്ങളെയും ആഘോഷിക്കുന്ന സാംസ്‌കാരികമായി ആധികാരികവും സമൂഹാധിഷ്ഠിതവും പരിസ്ഥിതി ബോധമുള്ളതുമായ ഒരു അനുഭവമായാണ് ഈ ആഷോഷം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ലക്ഷ്യസ്ഥാനങ്ങളെ വൈവിധ്യവല്‍ക്കരിക്കുകയും, പ്രാദേശിക പര്യവേക്ഷണത്തെ പ്രോത്സാഹിപ്പിക്കുകയും, സാംസ്‌കാരിക, പൈതൃക ടൂറിസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന സാംസ്‌കാരിക അനുഭവങ്ങളാണ് ഇതിലൂടെ വിസിറ്റ് ഖത്തര്‍ ലക്ഷ്യമിടുന്നത്.

Related Articles

Back to top button