Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കമ്മ്യൂണിറ്റി ലീഡേര്‍സിന്റെ സംഗമ വേദിയായി പ്രവാസി വെല്‍ഫെയര്‍ സുഹൂര്‍ നൈറ്റ്

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംമ്പസി അപക്‌സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടനാ നേതാക്കള്‍, ബിസിനസ് രംഗത്തെയും സാമൂഹിക സാംസ്‌കാരിക രഗത്തെയും പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എനിവരുടെ സംഗമ വേദിയായി പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച സുഹൂര്‍ നൈറ്റ്.

ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്‌മാന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ക്യു.എഫ്.എം നെറ്റ്വര്‍ക്ക് സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ റമദാന്‍ സന്ദേശം കൈമാറി. ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ വടക്കാങ്ങര സ്വാഗതവും വൈസ് പ്രസിഡണ്ട് എ.ആര്‍ അബ്ദുല്‍ ഗഫൂര്‍ സമാപന ഭാഷണവും നിര്‍വ്വഹിച്ചു. വനിതാ കൂട്ടായ്മയായ നടുമുറ്റം പുറത്തിറക്കിയ മാഗസിന്‍ ‘ഇടം’ ചടങ്ങില്‍ പ്രകാശനം ചെയ്തു. നടുമുറ്റം പ്രസിഡണ്ട് സന നസീമില്‍ നിന്ന് ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.

ഐ.സി.സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍ ബാബുരാജ്, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ.എസ്.സി ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, വിവിധ അപക്‌സ് ബോഡികളുടെ മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍, പ്രവാസി വെല്‍ഫെയര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ: താജ് ആലുവ, ഇന്‍കാസ് പ്രസിഡണ്ട് സിദ്ദീഖ് പുറായില്‍, ഗ്രാന്റ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ്, സി.ഐ.സി പ്രസിഡണ്ട് ആര്‍.എസ് അബ്ദുല്‍ ജലീല്‍, ബ്രാഡ്മ മാനേജിംഗ് ഡയറക്ടര്‍ കെ. എല്‍ ഹാഷിം , വിവിധ സംഘടനാ നേതാക്കളായ ഹൈദര്‍ ചുങ്കത്തറ, വര്‍ക്കി ബോബന്‍, അഷറഫ് ആറളം, കെ.കെ ഉസ്മാന്‍, സമീറ നാസര്‍, അസ്ലം തൗഫീഖ്, ആഷിഖ് അഹമ്മദ്, നസീമ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ലത കൃഷ്ണ, അനീസ് റഹ്‌മാന്‍, അഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറിമാരായ താസീന്‍ അമീന്‍, നജ്ല നജീബ്, സെക്രട്ടറിമാരായ റഹീം വേങ്ങേരി, സജ്ന സാക്കി, ഷുഹൈബ് അബ്ദുറഹ്‌മാന്‍, മഖ്ബൂല്‍ അഹമ്മദ്, സഞ്ജയ് ചെറിയാന്‍ സംസ്ഥാന കമ്മറ്റിയംഗങ്ങളായ എ.സി മുനീഷ്, സി സാദിഖലി, മജീദലി, ഷാഫി മൂഴിക്കല്‍, ആബിദ അബ്ദുല്ല, അസീം എം.ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button