Breaking News
ഗള്‍ഫ് രാജ്യങ്ങളില്‍ മാര്‍ച്ച് 7 ന് നടത്താനിരുന്ന എല്ലാ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളും നീട്ടിവെച്ചു

ദോഹ. ഗള്‍ഫ് രാജ്യങ്ങളില്‍ മാര്‍ച്ച് 7 മുതല്‍ 11 വരെ നടത്താനിരുന്ന സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷകള്‍ റദ്ദാക്കി. നേരത്തെ നീട്ടിവെച്ചിരുന്ന പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. പത്താം ക്‌ളാസിന്റെ റിസല്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ സിബിഎസ്ഇ പിന്നീട് നല്‍കും.
മാര്‍ച്ച് 7 ന് നടത്താനിരുന്ന സിബിഎസ്ഇ പ്ന്ത്രണ്ടാം ക്‌ളാസ് പരീക്ഷ നീട്ടിവെച്ചു . പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. മാര്‍ച്ച് 7 ന് സ്ഥിതിഗതികള്‍ വിലയിരുത്തി മാര്‍ച്ച് 9 മുതലുള്ള പരീക്ഷകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.




