Breaking NewsUncategorized
ഇറാന്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ എണ്ണ കയറ്റുമതി നിര്‍ത്തലാക്കും: അല്‍ കഅബി

ദോഹ: ഇറാന്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ എണ്ണ കയറ്റുമതി നിര്‍ത്തലാക്കിയേക്കുമെന്ന് ഖത്തര്‍ ഊര്‍ജ്ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സഅദ് ഷെരീദ അല്‍ കഅബിയെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
”ഈ യുദ്ധം ഏതാനും ആഴ്ചകള്‍ തുടര്‍ന്നാല്‍, ലോകമെമ്പാടുമുള്ള ജിഡിപി വളര്‍ച്ചയെ ബാധിക്കും,” അദ്ദേഹം പറഞ്ഞു.
യുദ്ധം ഉടനടി അവസാനിച്ചാലും, ഖത്തര്‍ സാധാരണ വിതരണ ചക്രത്തിലേക്ക് മടങ്ങാന്‍ ”ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ” എടുക്കുമെന്ന് അല്‍ കഅബി പറഞ്ഞു.


