Breaking News
ഖത്തറിലെ യാതൊരു വിധ വായു മലിനീകരണവുമില്ല, വായുവിന്റെ ഗുണനിലവാരം 100 ശതമാനം

ദോഹ. ഖത്തറിലെ യാതൊരു വിധ വായു മലിനീകരണവുമില്ലെന്നും വായുവിന്റെ ഗുണനിലവാരം 100 ശതമാനത്തിലെത്തിയതായി പരിസ്ഥിതി നിരീക്ഷണ സൂചകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് കൃത്യവും നിരന്തരവുമായ നിരീക്ഷണം ഉറപ്പാക്കാന്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുടനീളമുള്ള പരിസ്ഥിതി നിരീക്ഷണ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.


