Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അബു സംറ അതിര്‍ത്തി ക്രോസിംഗിലെ ചരക്ക് നീക്കത്തിനുള്ള തയ്യാറെടുപ്പ് മികച്ചത്

ദോഹ. ഖത്തറിന്റെ കര ബോര്‍ഡറായ അബു സംറ അതിര്‍ത്തി ക്രോസിംഗിലെ ചരക്ക് നീക്കത്തിനുള്ള തയ്യാറെടുപ്പ് മികച്ചതാണെന്ന് മുനിസിപ്പാലിറ്റി മന്ത്രിയും ഭക്ഷ്യസുരക്ഷാ നയങ്ങളുടെ നടത്തിപ്പ് മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ അഭിപ്രായപ്പെട്ടു.

കസ്റ്റംസ് സൗകര്യങ്ങളിലെ പ്രവര്‍ത്തന രീതി അവലോകനം ചെയ്യുന്നതിനായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജമാലിന്റെ സാന്നിധ്യത്തില്‍ അബു സംറ അതിര്‍ത്തി ക്രോസിംഗിലെ ലാന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റില്‍ മന്ത്രി നടത്തിയ പരിശോധനാ പര്യടനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ സാഹചര്യങ്ങളിലും ഖത്തറിലേക്കുള്ള ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്ന ബോര്‍ഡറാണിതെന്നും ഭക്ഷ്യ വിതരണ ശൃംഖലകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക വിപണികളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button