Breaking News
ഖത്തറില്‍ മാര്‍ച്ച് 17 മുതല്‍ 23 വരെ പെരുന്നാള്‍ അവധി

ദോഹ: 2026 ലെ ഈദുല്‍ ഫിത്തറിന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അവധി പ്രഖ്യാപിച്ച് അമീരി ദിവാന്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ മുതലായവക്ക് പെരുന്നാള്‍ അവധി മാര്‍ച്ച് 17 ചൊവ്വാഴ്ച ആരംഭിച്ച് മാര്‍ച്ച് 23 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാര്‍ 2026 മാര്‍ച്ച് 24 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും.
