Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ സ്‌കൂള്‍ പാഠപുസ്തക കൈമാറ്റത്തിന് വെബ്‌സൈറ്റ് ഒരുക്കി വിദ്യാര്‍ഥി കൂട്ടായ്മ

ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉപയോഗിച്ച പുസ്തകങ്ങള്‍ കൈമാറുന്നതിനായി വെബ്‌സൈറ്റ് ഒരുക്കി വിദ്യാര്‍ഥി കൂട്ടായ്മ. സ്റ്റുഡന്‍സ് ഇന്ത്യ ഖത്തറിന്റെയും ഗേള്‍സ് ഇന്ത്യ ഖത്തറിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പാഠപുസ്തകങ്ങള്‍ കൈമാറാനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയത്. പുതിയ അധ്യാന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച പുസ്തകങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം. ‘ദോഹ ബുക് ഷെല്‍ഫ്’ എന്ന പേരിലാണ് ഈ പുസ്തകം കൈമാറ്റ പരിപാടി ഈ വര്‍ഷം ഒരുക്കിയത്. https://siq.cicqatar.org എന്ന വെബ്‌സൈറ്റ് വഴിയാണ് പുസ്തകം കൈമാറ്റം നടക്കുന്നത്

ഒരു ക്ലാസില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പുസ്തകം സംഭാവന നല്‍കാനും അവര്‍ക്ക് ആവശ്യമുള്ള ക്ലാസിലേക്ക് വേണ്ട പുസ്തകങ്ങള്‍ ശേഖരിക്കാനും വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. പുസ്തകം നല്‍കുന്നവര്‍ അവരുടെ പുസ്തകത്തിന്റെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ ഈ പുസ്തകങ്ങള്‍ക്കായി റിക്വസ്റ്റ് നല്‍കുകയും ചെയ്യും. ഈ റിക്വസ്റ്റ് പുസ്തകം സംഭാവന നല്‍കാന്‍ അപ്ലോഡ് ചെയ്ത ആള്‍ അപ്പ്രൂവ് ചെയ്യുന്നതോടെ പുസ്തകം ആവശ്യമുള്ള വ്യക്തികള്‍ക്ക് അദ്ദേഹവുമായി വാട്‌സ്ആപ്പ് വഴി ബന്ധപ്പെടാനും പുസ്തകം ശേഖരിക്കാനും സാധിക്കും.

വര്‍ഷങ്ങളായി സ്റ്റുഡന്‍സ് ഇന്ത്യയും ഗേള്‍സ് ഇന്ത്യയും നടത്തിവരുന്ന പുസ്തക കൈമാറ്റം പരിപാടിയുടെ തുടര്‍ച്ചയാണ് ഈ വര്‍ഷവും വിപുലമായ തോതില്‍ പുസ്തകങ്ങള്‍ കൈമാറാന്‍ സംവിധാനം ഒരുക്കിയത്. പരിസ്ഥിതി സൗഹൃദമായ വിദ്യാഭ്യാസ സംസ്‌കാരം വളര്‍ത്തിയെടുക്കുകയും വിദ്യാഭ്യാസ ചെലവ് ചുരുക്കുകയും ആണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലെയും ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള പുസ്തകങ്ങള്‍ കൈമാറാന്‍ ദോഹ ബുക്ക് ഷെല്‍ഫില്‍ സൗകര്യമുണ്ട്.

Related Articles

Back to top button