Local News
ഖത്തര്‍ അമീറും കുവൈത്ത് വിദേശകാര്യ മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
ലുസൈല്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും മേഖലയിലെ നിലവിലെ സാഹചര്യങ്ങളുമാണ് ചര്‍ച്ച ചെയ്തത്.
കൂടിക്കാഴ്ചയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, അമീരി ദിവാന് ചീഫ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി എന്നിവരും പങ്കെടുത്തു.


