Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അധിനിവേശ പോലീസിന്റെ സംരക്ഷണയില്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി അല്‍ അഖ്സ പള്ളി ആക്രമിച്ചതിനെ ശക്തമായി അപലപിച്ച് ഖത്തര്‍

അധിനിവേശ പോലീസിന്റെ സംരക്ഷണയില്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി അല്‍ അഖ്സ പള്ളി ആക്രമിച്ചതിനെ ശക്തമായി അപലപിച്ച് ഖത്തര്‍ . അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനവും ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതുമാണിതെന്ന് ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അല്‍ അഖ്സ പള്ളിയുടെ മതപരവും ചരിത്രപരവുമായ പദവി തകര്‍ക്കാനുള്ള ശ്രമങ്ങളെ ഖത്തര്‍ പൂര്‍ണമായും നിരാകരിക്കുന്നുവെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ജറുസലേമിനോടും അതിന്റെ പുണ്യസ്ഥലങ്ങളോടും ഉള്ള ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ അന്താരാഷ്ട്ര സമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെയും ആവര്‍ത്തിച്ചുള്ള ഇസ്രായേലി ലംഘനങ്ങളെ ശക്തമായി നേരിടേണ്ടതിന്റെയും ആവശ്യകതയും അത് ഊന്നിപ്പറഞ്ഞു.

Related Articles

Back to top button