Uncategorized

അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് 30 ശതമാനം ശേഷിയില്‍ തുറക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളയാനുള്ള ഖത്തര്‍ മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് 30 ശതമാനം ശേഷിയില്‍ തുറക്കുമെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. രാവിലെ 8 മുതല്‍ രാത്രി 10 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമനുവദിക്കുക.

ഇന്നലെ മുതല്‍ തന്നെ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം എല്ലാ പാര്‍ക്കുകളും 30% ശേഷിയില്‍ തുറന്നിട്ടുണ്ട്. സൈക്ലിംഗ്, നടത്തം, ഓട്ടം എന്നിവ നടത്താം. പരമാവധി അഞ്ച് ആളുകള്‍ അല്ലെങ്കില്‍ ഒരേ വീട്ടില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ എന്നിവരുടെ ഒരു ചെറിയ ഒത്തുചേരലുകള്‍ പാര്‍ക്കുകളില്‍ അനുവദിക്കും. അതേസമയം, ഈ പാര്‍ക്കുകളിലെ കളിസ്ഥലങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, വ്യായാമ യന്ത്രങ്ങള്‍, വാഷ്‌റൂമുകള്‍ എന്നിവ അടച്ചിരിക്കും.

എല്ലാ പാര്‍ക്കുകളും വൈകുന്നേരം 5 മണി മുതല്‍ രാത്രി 12 വരെ തുറന്നിരിക്കും. അവധി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി മുതല്‍ പുലര്‍ച്ചെ 1 മണിവരെ തുറന്നിരിക്കും.

ഇന്നലെ പല പാര്‍ക്കുകളിലും വാക്സിനെടുത്തവരെ മാത്രമേ പ്രവേശിപ്പിച്ചുള്ളൂവെന്ന് അനുഭവസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!