വേള്‍ഡ് കോംപറ്റിറ്റീവ്നെസ് ഇയര്‍ബുക്ക് 2021 ല്‍ ഖത്തറിന് 17-ാം സ്ഥാനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രസിദ്ധീകരിച്ച വേള്‍ഡ് കോംപറ്റിറ്റീവ്നെസ് ഇയര്‍ബുക്ക് 2021 ല്‍ ഖത്തറിന് 17-ാം സ്ഥാനം. ഉയര്‍ന്ന വികസിത രാജ്യങ്ങളുള്‍പ്പടെ വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന ഇയര്‍ബുക്കിലെ 64 രാജ്യങ്ങളില്‍ പതിനേഴാം സ്ഥാനത്തെത്തിയത് ഖത്തറിന് വലിയ നേട്ടമാണ്
ഐ.എം.ഡിക്ക് നല്കിയ ദേശീയ സ്ഥിതിവിവരക്കണക്കുകളും ഖത്തറിന്റെ മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയും കണക്കിലെടുത്താണ് ഖത്തറിന് പതിനേഴാം റാങ്ക് ലഭിച്ചത്.
സാമ്പത്തിക പ്രകടനം (11ാം റാങ്ക്), സര്‍ക്കാര്‍ കാര്യക്ഷമത (6ാം റാങ്ക്), ബിസിനസ് കാര്യക്ഷമത (15ാം സ്ഥാനം) എന്നിവ ഖത്തറില്‍ ഉയര്‍ന്ന റാങ്കുള്ള മേഖലകളാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ ഖത്തര്‍ റാങ്കിംഗ് (40) നിലനിര്‍ത്തി.
ശക്തമായ സാമ്പത്തിക പ്രകടനം, ഖത്തറിന്റെ കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് (ഒന്നാം സ്ഥാനം), ഉപഭോക്തൃ വിലക്കയറ്റം (ഒന്നാം സ്ഥാനം), സര്‍ക്കാര്‍ ബജറ്റ് മിച്ചത്തിന്റെ ഉയര്‍ന്ന ശതമാനം / കമ്മി (ഒന്നാം സ്ഥാനം), മൊത്ത സ്ഥിര മൂലധനം, സെന്‍ട്രല്‍ ബാങ്ക് പോളിസി (രണ്ടാം സ്ഥാനം), സുതാര്യത (മൂന്നാം റാങ്ക്), സംരംഭകത്വം (മൂന്നാം റാങ്ക്) തുടങ്ങി നിരവധി ഘടകങ്ങളാണ് ഖത്തര്‍ റാങ്കിനെ സ്വാധീനിച്ചത്. സ്റ്റാര്‍ട്ടപ്പ് നടപടിക്രമങ്ങള്‍ (54ാം റാങ്ക്), ഉല്‍പ്പന്നത്തിന്റെ കയറ്റുമതി ഏകാഗ്രത (റാങ്ക് 63), പുനരുപയോഗ ഊര്‍ജ്ജം (റാങ്ക് 64) എന്നിവയിലാണ് ഖത്തര്‍ പിന്നിലായത്.