Uncategorized
ബലി പെരുന്നാള്‍ ജൂലൈ 20ന് ആകാന്‍ സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ജൂലൈ 20 ന് ആകാന്‍ സാധ്യതയെന്ന് ഗോള ശാസ്ത്രജ്ഞര്‍. ജൂലൈ 10 ശനിയാഴ്ച സൂര്യാസ്തമയ ശേഷം അര മണിക്കൂറോളം ചന്ദ്രന്‍ ആകാശത്തുമുണ്ടാകുമെന്നതിനാല്‍ മാസം കാണാനുള്ള സാധ്യതയേറെയാണ്. അങ്ങനെയാകുമ്പോള്‍ ജൂലൈ 11 ഞായറാഴ്ചയായിരിക്കും ദുല്‍ ഹജ്ജ് മാസം ആരംഭിക്കുക. ജൂലൈ 19 തിങ്കളാഴ്ച അറഫയും ജൂലൈ 20 ബലിപെരുന്നാളുമാകുമെന്നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഗോള ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.